പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണ ശ്രമം; ഡല്‍ഹി സര്‍വകലാശാലയില്‍ പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; എബിവിപിയെന്ന് ആരോപണം
പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണ ശ്രമം
ന്യൂഡല്‍ഹി: പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണ ശ്രമം. ഡല്‍ഹി സര്‍വകലാശാലയില്‍ പ്രസംഗിക്കുന്നതിനിടെ ബക്കറ്റ് എറിഞ്ഞു. വെള്ളം നിറച്ച ബക്കറ്റാണ് എറിഞ്ഞത്. എറിഞ്ഞ ബക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് വീണത്. ഇര്‍ഫാന്‍ ഹബീബിന്റെ ദേഹത്ത് ബക്കറ്റിലുണ്ടായിരുന്ന വെള്ളം തെറിച്ചു.
ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിക്ക് മുന്നില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ബക്കറ്റ് എറിഞ്ഞതിന് പിന്നില്‍ എബിവിപിയാണെന്ന് ഐസ ആരോപിച്ചു.
തനിക്കുനേരെയുള്ള ആക്രണമ ശ്രമം അസഹിഷ്ണുതയുടെ തെളിവാണെന്ന് ഇര്‍ഫാന്‍ ഹബീബ് പ്രതികരിച്ചു. തന്റെ ദേഹത്ത് കുറച്ച് വെള്ളം വീണുവെന്ന് മാത്രമേയുള്ളുവെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ക്യാമ്പസിന് പുറത്താണ് പരിപാടി നടന്നത്.