ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് മരണം; മരിച്ചത് മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും

മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് മരണം

Update: 2025-01-19 13:09 GMT

ചണ്ഡീഗഡ്: ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കുടുംബാംഗങ്ങളായ രണ്ടുപേര്‍ അപകടത്തില്‍ മരണപ്പെട്ടു. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരണപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലെ ദാദ്രിയില്‍ വെച്ചാണ് അപകടമുണ്ടായത്.

ഇരുവരും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാറിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

അപകടത്തെ കുറിച്ച് മനു ഭാക്കറിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. പാരിസ് ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച താരമാണ് മനു ഭാക്കര്‍. വെള്ളിയാഴ്ചയാണ് മനു ഖേല്‍രത്ന പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Similar News