ഫീസ് അടയ്ക്കാത്തതിന് ക്ലാസില്‍ കയറ്റാതെ ഡേ കെയറില്‍ ഇരുത്തി; മുംബൈയില്‍ സ്വകാര്യ സ്‌കൂളിനെതിരെ കേസ്

Update: 2025-02-02 06:20 GMT

മുംബൈ: ആയിരം രൂപ ഫീസ് കുടിശിക അടയ്ക്കാന്‍ വൈകിയതിന് അഞ്ചു വയസ്സുകാരനായ വിദ്യാര്‍ഥിയെ പിടിച്ചുവച്ച പ്രിന്‍സിപ്പലിനും കോഓര്‍ഡിനേറ്റര്‍ക്കും എതിരെ മുംബൈ കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സീവുഡ്‌സ് സെക്ടര്‍ 42ലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണു നടപടി.

28ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മകനെ ക്ലാസില്‍ കയറ്റാതെ ഡേകെയര്‍ മുറിയില്‍ ഇരുത്തിയെന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പരാതിക്കാരന്‍ തിരിച്ചറിഞ്ഞിരുന്നു.

Similar News