'ഒരുമിച്ചു പ്രവര്‍ത്തിക്കാം; ഇന്ത്യ-ബെല്‍ജിയം ബന്ധം കൂടുതല്‍ കരുത്തേകും'; പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബാര്‍ട്ട് ഡെ വെവറിനെ അഭിനന്ദിച്ച് മോദി

പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബാര്‍ട്ട് ഡെ വെവറിനെ അഭിനന്ദിച്ച് മോദി

Update: 2025-02-04 16:59 GMT

ന്യൂഡല്‍ഹി: ബെല്‍ജിയം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബാര്‍ട്ട് ഡെ വെവറിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ - ബെല്‍ജിയം ബന്ധത്തിന് കൂടുതല്‍ കരുത്തേകുന്നതിനും ആഗോളവിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ബാര്‍ട്ട് ഡെ വെവറുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന പ്രത്യാശയും മോദി പങ്കുവച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

'ബെല്‍ജിയത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ബാര്‍ട്ട് ഡെ വെവറിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഇന്ത്യ - ബെല്‍ജിയം ബന്ധത്തിന് കൂടുതല്‍ കരുത്തേകുന്നതിനും ആഗോളവിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ക്ക് വിജയകരമായ കാലാവധി ആശംസിക്കുന്നു' - എന്നായിരുന്നു മോദി എക്‌സില്‍ കുറിച്ചത്.

Tags:    

Similar News