ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എഐ ടൂളുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം; രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകളും ഡാറ്റകളും സൂക്ഷിക്കേണ്ടത് ജീവനക്കാരുടെ കടമ; ചാറ്റ് ജിപിടിക്കും ഡീപ്‌സീക്കിനും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചാറ്റ് ജിപിടിക്കും ഡീപ്‌സീക്കിനും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയം. സര്‍ക്കാര്‍ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം ഇതിലൂടെ കൈകാര്യം ചെയ്യുമ്പോള്‍ ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എഐ ടൂളുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകളും ഡാറ്റകളും സൂക്ഷിക്കേണ്ടത് ജീവനക്കാരുടെ കടമയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി 29നാണ് നോട്ടീസ് പുറത്തിറക്കിയത്. ഡാറ്റകളുടെ സുരക്ഷാ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്സീക്കിന്റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്ര ധനകാര്യ മന്ത്രാലയം നല്‍കുന്നത്.