വളര്‍ത്തുനായയുടെ ശല്യം സഹിക്കാന്‍ പറ്റാതെ പരാതി പറഞ്ഞു; കുട്ടികളെ അടക്കം അക്രമിച്ച് യുവതി
കുട്ടികളെ അടക്കം അക്രമിച്ച് യുവതി
താനെ: വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അയല്‍വാസികളെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. യുവതിയുടെ വളര്‍ത്തുനായയുടെ ശല്യം സഹിക്കാന്‍ പറ്റാതെ പരാതിപ്പെട്ട ഒരു കൂട്ടം യുവതികളെയാണ് ഇവര്‍ അസഭ്യം പറഞ്ഞത്. കൂടെ ഉണ്ടായിരുന്ന കുട്ടികളെ ഉപദ്രവിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു.
പരാതി പറയാന്‍ ചെന്ന ആളുകളോട് യുവതി അസഹിഷ്ണുതയോടെയാണ് പെരുമാറിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നും ഏഴും എട്ടും വയസ്സുള്ള കുട്ടികളെ അക്രമിച്ചതായി യുവതിക്കെതിരെയുള്ള പരാതിയില്‍ പറയുന്നു. കുട്ടികളോട് നിങ്ങള്‍ ശബ്ദം ഉണ്ടാക്കാറില്ലേ എന്ന് ആക്രോശിച്ച യുവതി തന്റെ നായക്ക് കുട്ടികളുടെ ശബ്ദം ശല്യമാണെന്ന് പറഞ്ഞ് അതിക്രമിക്കുകയായിരുന്നു. ഇതോടെയാണ് അയല്‍ക്കാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
രമ്യമായി പരിഹരിക്കേണ്ട ഒരു വിഷയത്തെ അസഹിഷ്ണുതയോടെ കൈകാര്യം ചെയ്ത് പ്രശ്‌നമുണ്ടാക്കിയതിനും ജാതിപറഞ്ഞ് അധിക്ഷേപിച്ചതിനും പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്തതായും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.