നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി മറ്റുവാഹനങ്ങളിലിടിച്ചു; അപകടത്തിൽ ആറ് പേർ മരിച്ചു; പത്ത് പേർക്ക് പരിക്ക്; മൂന്നു വാഹനങ്ങൾക്ക് തീപിടിച്ചു

Update: 2025-11-13 17:04 GMT

മുംബൈ: പൂണെ-ബംഗളൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി മറ്റു വാഹനങ്ങളിലിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകടത്തിൽ മൂന്നു വാഹനങ്ങൾക്ക് തീപിടിച്ചു. പുണെയിലെ നവാലെ പാലത്തിനടുത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അഗ്നിശമന സേനയെത്തിയാണ് വാഹനങ്ങൾക്കുണ്ടായ തീ നിയന്ത്രണവിധേയമാക്കിയത്

Tags:    

Similar News