മാസം 1.24 ലക്ഷം, പെന്‍ഷന്‍ 31,000, ദിവസ അലവന്‍സ് 2500; എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Update: 2025-03-24 12:49 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിച്ചാണ് ഉത്തരവ്. എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1.24 ലക്ഷം രൂപയാക്കി. ദിവസ അലവന്‍സ് 2,000 രൂപയില്‍ നിന്ന് 2,500 രൂപയായും ഉയര്‍ത്തി.

പ്രതിമാസ പെന്‍ഷന്‍ 25,000 രൂപയില്‍നിന്ന് 31,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവ്. കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും 100 ശതമാനം വേതന വര്‍ധന നടപ്പിലാക്കിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്.

Similar News