ട്രെയിനിന്റെ എസി കോച്ചിലെ ചവറ്റുകുട്ടയില്‍ നാലു വയസ്സുകാരന്റെ മൃതദേഹം; മുംബൈയില്‍ കണ്ടെത്തിയത് ഗുജറാത്തില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹമെന്ന് സംശയം

ട്രെയിനിന്റെ എസി കോച്ചിലെ ചവറ്റുകുട്ടയില്‍ നാലു വയസ്സുകാരന്റെ മൃതദേഹം

Update: 2025-08-24 03:43 GMT

മുംബൈ: എല്‍ടിടി (ലോകമാന്യതിലക്) ടെര്‍മിനസില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിലെ ചവറ്റുകുട്ടയില്‍ നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഗുജറാത്തിലെ സൂറത്തില്‍നിന്ന് കാണാതായ കുട്ടിയാണു കൊല്ലപ്പെട്ടതെന്നാണു പൊലീസിന്റെ പ്രാഥമികനിഗമനം. അതിനാല്‍, ആ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ യാത്ര ആരംഭിക്കുന്നതിനു മുന്‍പ് കോച്ചുകള്‍ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളിയാണു ഖുഷിനഗര്‍ എക്‌സ്പ്രസിലെ (22537) ബി2 കോച്ചില്‍ മൃതദേഹം കണ്ടത്. മുംബൈയില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്കു സര്‍വീസ് നടത്തുന്ന ട്രെയിനാണിത്.

Tags:    

Similar News