ഡിഎംകെ വോട്ടിന് വേണ്ടി കോണ്‍ഗ്രസിന് ഒപ്പം ചേരുന്നു; അഴിമതി നടത്താന്‍ ബിജെപിക്ക് ഒപ്പം; മോദി ഡിഎംകെയുടെ രഹസ്യ ഉടമ; പ്രകോപിപ്പിച്ചാല്‍ ടിവികെ കൊടുങ്കാറ്റ് ആയി മാറുമെന്ന് വിജയ്

പ്രകോപിപ്പിച്ചാല്‍ ടിവികെ കൊടുങ്കാറ്റ് ആയി മാറുമെന്ന് വിജയ്

Update: 2025-03-28 11:15 GMT

ചെന്നൈ: ഡിഎംകെ - ബിജെപി നേതൃത്വങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് നടനും ടിവികെ പ്രസിഡന്റുമായ വിജയ്. ഓരോ കുടുംബവും നന്നാക്കി ജീവിക്കുക എന്ന് ചിന്തിക്കുന്നതാണ് രാഷ്ട്രീയം. ഒരു കുടുംബം മാത്രം നന്നായി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നത് എങ്ങനെ രാഷ്ട്രീയമാകും?. ആദ്യ സമ്മേളനം മുതല്‍ ഡിഎംകെ വേട്ടയാടുന്നുവെന്നും വിജയ് വ്യക്തമാക്കി.

ബിജെപിയെ പോലെ തന്നൈ ഡിഎംകെയും ഫാസിസം കാട്ടുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദിയുടെയും സ്റ്റാലിന്റെയും പേരെടുത്തായിരുന്നു വിമര്‍ശനം. പ്രവര്‍ത്തകരെ ദ്രോഹിക്കാന്‍ ഡിഎംകെയ്ക്ക് എന്ത് ആവകാശമെന്നും വിജയ് ചോദിച്ചു.

നിയമം പാലിക്കുന്നതുകൊണ്ട് മാത്രമാണ് സംയമനം പാലിക്കുന്നത്. പ്രകോപിപിച്ചാല്‍ ടിവികെ കൊടുങ്കാറ്റ് ആയി മാറും. പേരെടുത്ത് വിമര്‍ശിക്കുന്നതില്‍ പേടിയില്ലെന്ന് വിജയ് പറഞ്ഞു. ഡിഎംകെ വോട്ടിന് വേണ്ടി കോണ്‍ഗ്രസിന് ഒപ്പം ചേരുന്നു.

അഴിമതി നടത്താന്‍ ബിജെപിക്ക് ഒപ്പം കൂടുന്നുവെന്നും. മോദി ഡിഎംകെയുടെ രഹസ്യ ഉടമയാണെന്നും വിജയ് ആരോപിച്ചു. ഇവിടെ മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികള്‍ തമ്മിലാണ് മത്സരമെന്നും വിജയ് വ്യക്തമാക്കി.

അതേസമയം വഖ്ഫ് ഗേദഗതിക്കെതിരെ ടിവികെ വീണ്ടും രംഗത്തെത്തിയിരുന്നു. വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ ജനറല്‍ ബോഡിയില്‍ പ്രമേയം അവതരിപ്പിച്ചു.മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങള്‍ ലംഘിക്കരുത്.

ത്രിഭാഷാ നയം അംഗീകരിക്കാനാകില്ല. ടിവികെ ഒരുഭാഷയ്ക്കും എതിരല്ല. എന്നാല്‍ ഒരുഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ല. ജനസംഖ്യ അടിസ്ഥാനത്തില്‍ ലോക്‌സഭ മണ്ഡലപുനര്‍ക്രമീകരണം നടത്തരുത്. മണ്ഡലങ്ങളുടെ നിലവിലുള്ള എണ്ണം നിജപ്പെടുത്തണം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റ് കവരരുത്. ടാസ്മാക്കിലെ ക്രമക്കോട് , 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുന്നതില്‍ സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെടണം.

പരന്തൂര്‍ വിമാനപദ്ധതി ഉപേക്ഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജാതിസെന്‍സസ് നടത്തണം. ജനറല്‍ ബോഡി അംഗീകരിച്ച പ്രമേയമാണിത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കാന്‍ വിജയെ ചുമതലപ്പെടുത്തി.

Similar News