പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

Update: 2025-08-24 00:20 GMT

ഭുവനേശ്വര്‍: 17 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും, മോര്‍ഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സ്വകാര്യ ട്യൂഷന്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. മാര്‍ഷ്ഘായ് സ്വദേശിയായ പ്രതി രാജേഷ് ബെഹറ (29)യെ ആണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ബെഹറ സ്വകാര്യ ട്യൂഷന്‍ അധ്യാപകനായിരിക്കെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

പിന്നീട് അധ്യാപകന്‍ വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പെണ്‍കുട്ടി നിരസിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി, മോര്‍ഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Tags:    

Similar News