കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ക്ഷാമബത്തയില്‍ രണ്ട് ശതമാനം വര്‍ധന; ശമ്പളം കൂടും
ക്ഷാമബത്തയില്‍ രണ്ട് ശതമാനം വര്‍ധന; ശമ്പളം കൂടും
By : സ്വന്തം ലേഖകൻ
Update: 2025-03-28 13:51 GMT
ന്യൂഡല്‍ഹി: ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 53% ല്‍ നിന്ന് 55 ശതമാനമായാണ് ഡിഎ വര്‍ധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിച്ചു. 2025 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് രണ്ട് ശതമാനം ഡിഎ വര്‍ധന നടപ്പാക്കുന്നത്.
പെന്‍ഷന്‍ക്കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കും. പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനവ് നേരിടാന്‍ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. അന്ന് 3 ശതമാനം വര്‍ധനവ് വരുത്തിയതിനെത്തുടര്‍ന്ന്, ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയര്‍ന്നിരുന്നു.