ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ഭാര്യ; കണ്ടെത്തിയത് നിരവധി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍: കെണിയില്‍ വീണ 19കാരിയെ കൊണ്ട് പരാതി നല്‍കിച്ച് യുവതി

ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ഭാര്യ; കണ്ടെത്തിയത് നിരവധി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍

Update: 2025-04-01 02:00 GMT

മുംബൈ: ഭര്‍ത്താവിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ യുവതി ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു. ഇതോടെ യുവതി കണ്ടെത്തിയത് ഭര്‍ത്താവ് നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍. ഭര്‍ത്താവിന്റെ കെണിയില്‍പ്പെട്ട സ്ത്രീകളെ സന്ദര്‍ശിച്ച യുവതി 19കാരിയെ കൊണ്ട് ഭര്‍ത്താവിനെതിരെ പോലിസില്‍ പരാതി നല്‍കാന്‍ സഹായിക്കുകയും ചെയ്തു. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ള 24 കാരിയാണ് 32കാരനായ തന്റെ ഭര്‍ത്താവിനെ കുടുക്കിയത്. ഭര്‍ത്താവിന്റെ വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത യുവതി ഇയാള്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തതായി കണ്ടെത്തി. വ്യാജ പേരുകള്‍ ഉപയോഗിച്ചാണ് പ്രതി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മീയ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. നേരത്തെ ലൈംഗിക പീഡനത്തിന് ഭാര്യയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവിന് നിരവധി അവിഹിത ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ഫോണ്‍ ഹാക്ക് ചെയ്തത്. ഇതോടെ വാട്‌സ് ആപ്പില്‍ നിരവധി സ്ത്രീകളുമായുള്ള ഇയാളുടെ ബന്ധത്തിന് തെളിവേകുന്ന ചിത്രങ്ങളും ലഭിച്ചു. സ്ത്രീകളെ താന്‍ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ചിലരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെന്നും മനസ്സിലാക്കി. നാഗ്പൂരില്‍ പാന്‍ ഷോപ്പ് നടത്തിയിരുന്ന പ്രതി നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വെച്ചാണ് സ്ത്രീകളെ കണ്ടിരുന്നത്.

ഇവരില്‍ ചിലരെ ഭാര്യ ബന്ധപ്പെടുകയും പരാതി നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒടുവില്‍, പ്രതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന 19 വയസ്സുള്ള പെണ്‍കുട്ടി പരാതി നല്‍കാന്‍ സമ്മതിച്ചു. പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു.

Tags:    

Similar News