പതിനാറുകാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അമ്മൂമ്മയ്ക്ക് അയച്ചു കൊടത്തു: ബാഡ്മിന്റണ്‍ പരിശീലകന്‍ അറസ്റ്റില്‍

പതിനാറുകാരിയെ പീഡിപ്പിച്ചു; ബാഡ്മിന്റണ്‍ പരിശീലകന്‍ അറസ്റ്റില്‍

Update: 2025-04-07 03:40 GMT

ബെംഗളൂരു: പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബാഡ്മിന്റന്‍ പരിശീലകനെ പോലിസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഹുളിമാവിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശി ബാലാജി സുരേഷ് (27) ആണ് അറസ്റ്റിലായത്. 2 വര്‍ഷമായി ബാലാജിയുടെ കീഴില്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പലതവണ പീഡിപ്പിച്ചെന്നാണ് മൊഴി.

പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അവരുടെ അമ്മൂമ്മയ്ക്ക് വാട്‌സാപ്പില്‍ അയച്ച് കൊടുത്തെന്നും പരാതിയിലുണ്ട്. മറ്റു ചില കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ ഫോണില്‍നിന്ന് കണ്ടെടുത്തതായി ഹുളിമാവ് പൊലീസ് പറഞ്ഞു.

Tags:    

Similar News