ആശുപത്രിയിലെത്തിയ രോഗികളുടെ നീണ്ട നിര കണ്ട് ഡോക്ടര്‍ക്ക് കലി കയറി; 77കാരനെ ക്രൂരമായി മര്‍ദിച്ച് ഡോക്ടര്‍
രോഗികളുടെ നീണ്ട നിര കണ്ട് ഡോക്ടര്‍ക്ക് കലി കയറി; 77കാരനെ ക്രൂരമായി മര്‍ദിച്ച് ഡോക്ടര്‍
ഭോപാല്‍: ആശുപത്രിയിലെത്തിയ രോഗികളുടെ നീണ്ട നിര കണ്ട് കലി കയറിയ ഡോക്ടര്‍ 77കാരനെ ക്രൂരമായി മര്‍ദിച്ചു. ഭര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ വയോധികനാണ് ഡോക്ടറുടെ മര്‍ദനം ഏറ്റത്. ഛത്തര്‍പുരിലെ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രില്‍ 17ന് ആണ് സംഭവം. ഉദ്ദവ്ലാല്‍ ജോഷിയെന്ന വയോധികനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ ഡോക്ടര്‍ മര്‍ദിക്കുന്നതിന്റെയും ആശുപത്രി വരാന്തയിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഡോക്ടര്‍ ആശുപത്രിയിലേക്ക് കടന്നുവന്നപ്പോള്‍ രോഗികളുടെ വലിയ നിര ഉണ്ടായിരുന്നതായും ഇതില്‍ പ്രകോപിതനായാണ് ഭാര്യയ്‌ക്കൊപ്പം വരിയില്‍ നിന്ന തന്നെ മര്‍ദിച്ചതെന്നും ഉദ്ദവ്ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടര്‍ മര്‍ദിച്ചെന്നും നില തെറ്റി നിലത്തുവീഴാന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്ന് വലിച്ചിഴച്ച് പൊലീസ് ഔട്ട്പോസ്റ്റിന്റെ ഭാഗത്തേക്ക് കൊണ്ടുപോയെന്നും ഉദ്ദവ്‌ലാല്‍ പറഞ്ഞു. ഡോക്ടറുടെ മര്‍ദനത്തില്‍ ഭാര്യയ്ക്കു പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുന്ന സമയം ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റാരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.