ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഒരുകോടി രൂപയിലധികം വിലമതിക്കുന്ന മുടി മോഷ്ടിച്ചു; ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍: രണ്ടു പേര്‍ പോലിസ് കസ്റ്റഡിയില്‍

ഒരുകോടി രൂപയിലധികം വിലമതിക്കുന്ന മുടി മോഷ്ടിച്ചു; ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍

Update: 2025-04-21 04:01 GMT

ബെംഗളൂരു: ഒരുകോടി രൂപയിലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ലക്ഷ്മിപുര നിവാസി യെല്ലപ്പയാണ് (25) അറസ്റ്റിലായത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വടക്കന്‍ ബെംഗളൂരുവിലെ മുടി വ്യാപാരിയുടെ ഗോഡൗണില്‍നിന്നാണ് സംഘം മുടി മോഷ്ടിച്ചത്.

ഫെബ്രുവരി 28-ന് കെ. വെങ്കടസ്വാമിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിപുര ക്രോസിലെ ഒരു ഗോഡൗണിലാണ് മോഷണം നടന്നത്. മുടി വിദേശത്തേക്ക് കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ് വെങ്കടസ്വാമി. ഇയാളുടെ ഗോഡൗണില്‍ മുടി സൂക്ഷിച്ച വിവരമറിഞ്ഞ യെല്ലപ്പയും സുഹൃത്തുക്കളും മോഷണം നടത്തുകയായിരുന്നു.

28-ന് രാത്രിയില്‍ സംഘം ഗോഡൗണിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്നാണ് കവര്‍ച്ച നടത്തിയത്. ഹൈദരാബാദിലുള്ള ഏജന്റുമാര്‍ക്ക് മോഷ്ടിച്ച മുടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

Tags:    

Similar News