സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആനുകൂല്യത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസ്; പൂജാ ഖേദ്കര്‍ മെയ് രണ്ടിന് ഹാജരാകണം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആനുകൂല്യത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസ്; പൂജാ ഖേദ്കര്‍ മെയ് രണ്ടിന് ഹാജരാകണം

Update: 2025-04-22 00:41 GMT

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആനുകൂല്യം ലഭിക്കുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച കേസിലെ പ്രതിയായ മുന്‍ ഐഎഎസ് പ്രൊബേഷണര്‍ പൂജാ ഖേദ്കറിനോട് മേയ് രണ്ടിന് ഡല്‍ഹി പോലീസിന് മുന്‍പാകെ ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് ഇനി പരിഗണിക്കുന്ന മേയ് 21 വരെ പൂജയ്‌ക്കെതിരേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.

മുന്‍കൂര്‍ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരേ പൂജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മിച്ചെന്നാണ് ആരോപണം. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യുപിഎസ്സി പരീക്ഷയെഴുതിയത്.

ഒബിസി വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. എഎഎസ് സെലക്ഷനുശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവരുടെ സെലക്ഷന്‍ യുപിഎസ്സി റദ്ദാക്കിയിരുന്നു. ഇതിനെതിരേയും പൂജ നിയമപോരാട്ടം നടത്തുന്നുണ്ട്.

Tags:    

Similar News