എംബിബിഎസ് ബിരുദമുള്ള മകള്‍ പഠിപ്പ് കുറഞ്ഞയാളെ വിവാഹം കഴിച്ചു; 24കാരിയായ ഡോക്ടറെ വെടിവെച്ച് കൊന്ന് പിതാവ്
എംബിബിഎസ് ബിരുദമുള്ള മകള്‍ പഠിപ്പ് കുറഞ്ഞയാളെ വിവാഹം കഴിച്ചു; 24കാരിയായ ഡോക്ടറെ വെടിവെച്ച് കൊന്ന് പിതാവ്
മുംബൈ: എംബിബിഎസ് ബിരുദധാരിയായ മകളെ പിതാവ് വെടിവെച്ചു കൊന്നു. ഡോക്ടറായ മകള്‍ വെറും 12-ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹ കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിആര്‍പിഎഫ് മുന്‍ ഇന്‍സ്‌പെക്ടറാണ് മകള്‍ക്കും മരുമകനും നേരെ വെടിയുതിര്‍ത്തു. മകള്‍ തൃപ്തി (24) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകന്‍ അവിനാഷ് വാഘ് (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. റിട്ട. സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ മാംഗ്ലെയാണ് (50) ആക്രമണം നടത്തിയത്.
ഉത്തര മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മകളും മരുമകനും വിവാഹച്ചടങ്ങിന് എത്തുന്നതറിഞ്ഞ് ക്ഷണമില്ലാഞ്ഞിട്ടും 50 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്തിയാണ് മാംഗ്ലെ വെടിയുതിര്‍ത്തത്. വിവാഹ പന്തലില്‍ ഉണ്ടായിരുന്നവര്‍ മാംഗ്ലെയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുണെയിലെ ഒരു സ്ഥാപനത്തില്‍ ഹെല്‍പറാണ് അവിനാഷ്. ദമ്പതികള്‍ പുണെയിലാണു താമസിച്ചിരുന്നത്. കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.