ജന്മദിനം ആഘോഷിക്കാന്‍ ഒത്തു ചേര്‍ന്നു; മദ്യപാന പാര്‍ട്ടിയില്‍ കലഹം; ഗുണ്ടകള്‍ പരസ്പരം കുത്തിക്കൊന്നു
ഗുണ്ടകള്‍ പരസ്പരം കുത്തിക്കൊന്നു
ജന്മദിനം ആഘോഷിക്കാന്‍ ഒത്തു ചേര്‍ന്നു; മദ്യപാന പാര്‍ട്ടിയില്‍ കലഹം; ഗുണ്ടകള്‍ പരസ്പരം കുത്തിക്കൊന്നുജന്മദിനം ആഘോഷിക്കാന്‍ ഒത്തു ചേര്‍ന്നു; മദ്യപാന പാര്‍ട്ടിയില്‍ കലഹം; ഗുണ്ടകള്‍ പരസ്പരം കുത്തിക്കൊന്നുചെന്നൈ: ജന്മദിനം ആഘോഷിക്കാന്‍ ഒത്തു ചേര്‍ന്ന രണ്ട് ഗുണ്ടകള്‍ മദ്യപാന പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ പരസ്പരം കുത്തിക്കൊലപ്പെടുത്തി. ബാലാജി നഗറിലെ മാരാമലൈ നഗറിലാണ് സംഭവം. കൊലപാതകം, മോഷണം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകള്‍ ഉള്ളവരാണ് കൊല്ലപ്പെട്ട രണ്ടു പേരും.
ഗോപികണ്ണന്‍ എന്ന വിമല്‍(22) ജഗദീശന്‍ എന്ന ജഗന്‍(21) എന്നിവരാണ് കൊല്ലപ്പെട്ടത്. മാഗി എന്ന സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിനിടെ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തിനിടെ രണ്ടുപേരും വാക്കുതര്‍ക്കം തുടങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് കത്തിയെടുത്ത് ഇരുവരും കുത്തുകയായിരുന്നു.
സംഭവസ്ഥലത്തു വെച്ചുതന്നെ വിമല്‍ മരിച്ചു, ജഗന്‍ ആശുപത്രിയില്‍വെച്ചും. വിമലിന്റെയും ജഗന്റെയും വീട്ടുകാര്‍ തമ്മില്‍ നേരത്തേ വാക്കുതര്‍ക്കം നടന്നിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് പറഞ്ഞു. ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത എട്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.