ഒരു വര്‍ഷമായി സ്പായുടെ മറവില്‍ സെക്‌സ് റാക്കറ്റ്; മുംബൈയില്‍ 51കാരി അറസ്റ്റില്‍

ഒരു വര്‍ഷമായി സ്പായുടെ മറവില്‍ സെക്‌സ് റാക്കറ്റ്; മുംബൈയില്‍ 51കാരി അറസ്റ്റില്‍

Update: 2025-05-24 10:46 GMT

മുംബൈ: സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് മുംബൈയില്‍ 51 വയസുള്ള സ്പാ ഉടമയെ അംബോലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി സ്പായുടെ മറവില്‍ വേശ്യാവൃത്തി നടന്നുവരികയായിരുന്നു. ഓഷിവാരയിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ക്രിസ്റ്റല്‍ പ്ലാസയില്‍ സംഷ സ്പാ എന്ന സ്ഥാപനം നടത്തിയിരുന്ന ഷോമ മുഖര്‍ജിയെ ആണ് അറസ്റ്റ് ചെയ്തത്.

ഉപയോക്താവ് എന്ന നിലയിലാണ് പൊലീസുകാരില്‍ ഒരാള്‍ സ്പായിലെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ പൊലീസ് സംഘം സ്പാ റെയ്ഡ് നടത്തി മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുകയായിരുന്നു. സ്പായില്‍ നിന്ന് 20 പായ്ക്കറ്റ് കോണ്ടവും പിടിച്ചെടുത്തു. സ്പായുടെ മറവില്‍ വേശ്യാവൃത്തി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടന്നത്. സ്പായില്‍ നിന്ന് 24, 25, 31 വയസ് പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് രക്ഷപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സ്വദേശികളാണ് ഇവര്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Similar News