നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ കുതിച്ചുകൊണ്ടിരുന്ന ട്രെയിനിലേക്ക് മിന്നൽ വേഗതയിൽ ഒരു ജീവി; എൻജിൻ ഭാഗത്തെ ചില്ല് തകർത്തെത്തിയത് കൂറ്റൻ പരുന്ത്; ലോക്കോപെെലറ്റിന് പരിക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-11-09 02:37 GMT

ശ്രീനഗർ: ഓടുന്ന ട്രെയിനിന്റെ എൻജിൻ കാബിനിലെ മുൻവശത്തെ ചില്ലിൽ പരുന്തിടിച്ച് ലോക്കോ പൈലറ്റിന് പരിക്ക്. ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. ബാരാമുള്ളയിൽ നിന്ന് ബനിഹാൾ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

ബിജ്ബെഹാര റെയിൽവേ സ്റ്റേഷനും അനന്ത്‌നാഗ് റെയിൽവേ സ്റ്റേഷനും ഇടയിൽ വെച്ച് ട്രെയിൻ സഞ്ചരിക്കുന്നതിനിടെയാണ് എൻജിന്റെ മുൻവശത്തെ ചില്ല് തകർത്ത് പരുന്ത് കാബിനകത്തേക്ക് പതിച്ചത്. ലോക്കോ പൈലറ്റിന്റെ മുഖത്താണ് പരിക്കേറ്റത്. അപകടമുണ്ടായെങ്കിലും, പരിക്കേറ്റ ലോക്കോ പൈലറ്റ് ഡ്യൂട്ടി തുടർന്നു. അനന്ത്‌നാഗ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകിയത്.

സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എൻജിൻ കാബിനകത്ത് തറയിൽ പരുന്ത് കിടക്കുന്നതും കാണാം. പ്രകൃതിയുടെ ശക്തിയും മനുഷ്യൻ്റെ വേഗതയും കൂട്ടിമുട്ടിയപ്പോൾ സംഭവിച്ച അപകടത്തിൽ ഭാഗ്യവശാൽ ലോക്കോ പൈലറ്റിനും പരുന്ത് ഇനിയും ജീവനോടെയുണ്ട്.

Tags:    

Similar News