ഗര്‍ഭിണിയായ ഭാര്യ ബൈക്ക് അപകടത്തില്‍ മരിച്ചു; ദു:ഖം താങ്ങാനാവാതെ ഭര്‍ത്താവും ജീവനൊടുക്കി
ഗര്‍ഭിണിയായ ഭാര്യ ബൈക്ക് അപകടത്തില്‍ മരിച്ചു; ദു:ഖം താങ്ങാനാവാതെ ഭര്‍ത്താവും ജീവനൊടുക്കി
ഹൈദരാബാദ്: ഹൈദരാബാദില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യ ബൈക്ക് അപകടത്തില്‍ മരിച്ചതിന്റെ വിഷമം താങ്ങാനാവാതെ ഭര്‍ത്താവ് ജീവനൊടുക്കി. കാമറെഡ്ഡി ജില്ലയിലെ ബിച്കുണ്ട സ്വദേശി സുനിലാണ് ആത്മഹത്യ ചെയ്തത്. സുനില്‍ മരിക്കുന്നതിന് തൊട്ട്മുന്‍പത്തെ ദിവസമാണ് ഇയാളുടെ ഭാര്യ ജ്യോതി വാഹനാപകടത്തില്‍ മരണപ്പെടുന്നത്.
സുനിലും ഭാര്യ ജ്യോതിയും ബിച്ച്കുണ്ടയിലൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന സമയം അബദ്ധത്തില്‍ യുവതി ബൈക്കില്‍ നിന്ന് താഴേക്ക് വീണു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നാട്ടുകാര്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ ജ്യോതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതി വഴിമധ്യേ മരിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജ്യോതിയുടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നപ്പോള്‍ മുതല്‍ തന്നെ സുനില്‍ ചില ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഇയാള്‍ ശുചിമുറിയില്‍ പോവുകയും അവിടെ നിന്ന് മുതല്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയായിരുന്നു. ഉടന്‍ തന്നെ കുടുംബം ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ചികിത്സയ്ക്കിടെ സുനിലും മരണത്തിന് കീഴടങ്ങി. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. അതേസമയം അമിത വേഗതയാണോ ജ്യോതിയുടെ മരണത്തിനടയാക്കിയ അപകടത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.