ഏറ്റുമുട്ടലില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘാംഗത്തെ വധിച്ച് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്

ഏറ്റുമുട്ടലില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘാംഗത്തെ വധിച്ച് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്

Update: 2025-05-29 11:15 GMT

ലക്‌നൗ: സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ ഏറ്റുമുട്ടലില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘാംഗം കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ കോട് വാലിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനിയും ഷാര്‍പ്പ്ഷൂട്ടറുമായ നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ഡല്‍ഹി പൊലീസും നടത്തിയ സംയുക്ത തെരച്ചിലിലാണ് നവീന്‍ കുമാറിനെ കണ്ടെത്തിയത്.

കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഗാസിയാബാദ് സ്വദേശിയായ നവീന്‍ കുമാര്‍. കഴിഞ്ഞ ദിവസം രാത്രി നടന്ന തെരച്ചിലിനിടെയാണ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നവീന്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി നവീന്‍ കുമാറിനെതിരെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ 20 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Similar News