സവര്‍ക്കറെ തൊട്ടാല്‍ രാഹുലിന്റെ മുഖത്ത് കരിവാരിത്തേക്കുമെന്ന് ബാലാ ദരാദെ; പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം

സവര്‍ക്കറെ തൊട്ടാല്‍ രാഹുലിന്റെ മുഖത്ത് കരിവാരിത്തേക്കുമെന്ന് ബാലാ ദരാദെ

Update: 2025-05-29 11:39 GMT

മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വി.ഡി.സവര്‍ക്കര്‍ക്കെതിരെയുള്ള അപകീര്‍ത്തി പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുമെന്നു ശിവസേനാ (ഉദ്ധവ്) പുണെ യൂണിറ്റ് ഉപാധ്യക്ഷന്‍ ബാലാ ദരാദെ മുന്നറിയിപ്പു നല്‍കി. കോണ്‍ഗ്രസ്, എന്‍സിപി (ശരദ്), ശിവസേനാ (ഉദ്ധവ്) പാര്‍ട്ടികളുടെ സഖ്യമായ മഹാവികാസ് അഘാഡിയെ തന്റെ പരാമര്‍ശം എങ്ങനെ ബാധിക്കുമെന്നു കണക്കാക്കുന്നില്ലെന്നും സവര്‍ക്കര്‍ക്കെതിരെയുള്ള ഒരു നീക്കവും സഹിക്കാനാകില്ലെന്നും ദരാദെ പറഞ്ഞു.

എംപിസിസി അധ്യക്ഷന്‍ ഹര്‍ഷ്വര്‍ധന്‍ സപ്കല്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഉദ്ധവ് വിഭാഗം നേതാവിന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സവര്‍ക്കറെ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞതെല്ലാം ചരിത്രപരമായ പിന്തുണയുള്ള കാര്യങ്ങളാണെന്നും സപ്കല്‍ പറഞ്ഞു. അതേസമയം, വ്യക്തിപരമായ അഭിപ്രായമാണു ദരാദെ പ്രകടിപ്പിച്ചതെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും ശിവസേനാ (ഉദ്ധവ്) വക്താവ് സുഷമ അന്ധാരെ വ്യക്തമാക്കി.

Similar News