അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു; 16കാരി ജീവനൊടുക്കിയ നിലയില്‍

16കാരി ജീവനൊടുക്കിയ നിലയില്‍

Update: 2025-05-29 12:24 GMT

മുംബൈ: അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16 വയസുകാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡോംബിവ്ലി പ്രദേശത്തെ ഖംബല്‍പാഡയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

താനെയിലെ ഉല്ലാസ്‌നഗറില്‍ താമസിക്കുന്ന തന്റെ അമ്മാവന്റെ 25 വയസുള്ള മകനുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഈ ബന്ധത്തില്‍നിന്ന് പിന്തിരിയാനും ഉപദേശിച്ചു. എന്നാല്‍, പെണ്‍കുട്ടി ഇതിന് തയ്യാറായില്ല.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയെ വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് തിലക് നഗര്‍ പോലീസ് അറിയിച്ചു. കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Similar News