വളര്‍ത്തുനായ യുവാവിനെ കടിച്ചു; ഉടമസ്ഥന് നാലു മാസം തടവും 4000 രൂപ പിഴയും
വളര്‍ത്തുനായ യുവാവിനെ കടിച്ചു; ഉടമസ്ഥന് നാലു മാസം തടവും 4000 രൂപ പിഴയും
By : സ്വന്തം ലേഖകൻ
Update: 2025-05-30 01:15 GMT
മുംബൈ: വളര്‍ത്തുനായ യുവാവിനെ കടിച്ച കേസില്‍ ഉടമസ്ഥനു 4 മാസം തടവും 4000 രൂപ പിഴയും വിധിച്ചു. ഏഴു വര്‍ഷം മുന്‍പു ഫ്ലാറ്റിലെ ലിഫ്റ്റില്‍ അയല്‍വാസിയുടെ നായ യുവാവിനെ ആക്രമിച്ചെന്ന കേസില്‍ മജിസ്ട്രേട്ട് കോടതിയാണു ശിക്ഷ വിധിച്ചത്. റെമിക് ഷാ എന്നയാളുടെ പരാതിയില്‍ ഋഷഭ് പട്ടേലിനാണു (40) ശിക്ഷ ലഭിച്ചത്.
റെമിക് ഒന്നര വയസ്സുള്ള മകനുമായി ലിഫ്റ്റില്‍ താഴേക്കു പോകുന്നതിനിടെ ഋഷഭ് നായയുമായി ലിഫ്റ്റില്‍ കടന്നു. മകനു നായയെ പേടിയാണെന്നും ലിഫ്റ്റില്‍ കയറരുതെന്നും അപേക്ഷിച്ചെങ്കിലും ഋഷഭ് അവഗണിച്ചു. നായ റെമിക്കിന്റെ കൈത്തണ്ടയില്‍ കടിച്ചതോടെ പൊലീസ് കേസായി.