പ്രയാഗ്രാജില്‍ വെള്ളംനിറഞ്ഞ കുഴിയില്‍വീണ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പ്രയാഗ്രാജില്‍ വെള്ളംനിറഞ്ഞ കുഴിയില്‍വീണ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Update: 2025-07-09 14:35 GMT

പ്രയാഗ്രാജ്: പ്രയാഗ്രാജില്‍ ബെഡൗലി ഗ്രാമത്തില്‍ വെള്ളം നിറഞ്ഞ കുഴിയില്‍വീണ് നാലുകുട്ടികള്‍ മരിച്ചു. വൈഷ്ണവി (3), ഹുണര്‍ (5), കാന്‍ഹ(5), കേസരി(5) എന്നിവരാണ് മരിച്ചത്. പ്രദേശത്തെ ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളാണിവര്‍. ചൊവ്വാഴ്ച വൈകുന്നേരം വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കെ നാലുകുട്ടികളെയും കാണാതാവുകയായിരുന്നു.

രാത്രി വൈകിയും കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ പ്രദേശത്തെ വയലിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയില്‍നിന്ന് കണ്ടെടുത്തത്.

മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി എസ്ആര്‍എന്‍ ആശുപത്രിയിലേക്കയച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.പി. ഉപാധ്യായ പറഞ്ഞു.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar News