പരപ്പന അഗ്രഹാര സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തു; ഫ്രിഡ്ജും വാഷിങ് മെഷീനും മോഷ്ടിച്ചു; പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ച് ബെറ്റിങ് ആപ്പില്‍ നിക്ഷേപിച്ചു

Update: 2025-07-09 15:55 GMT

ബെംഗളൂരു: പരപ്പന അഗ്രഹാര സ്വദേശിനിയായ യുവതിയെ ആണ്‍സുഹൃത്ത് അടക്കം മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് പണം കവര്‍ന്നതായി പരാതി. ജൂലൈ ആറിനാണ് ആണ്‍സുഹൃത്തും മറ്റ് രണ്ടുപേരും ചേര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തി ബാലാത്സംഗം ചെയ്തത്. യുവതിയുടെ ഫോണ്‍ തട്ടിയെടുത്ത പ്രതികള്‍ വീട്ടിലെ ഫ്രിജും വാഷിങ് മെഷീനും മോഷ്ടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

പ്രതികള്‍ യുവതിയുടെ അക്കൗണ്ടില്‍നിന്ന് നിര്‍ബന്ധിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ബെറ്റിങ് ആപ്പില്‍ നിക്ഷേപിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. മൂന്ന് ദിവസങ്ങള്‍ക്കുമുന്‍പ് നടന്ന സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കുറ്റാരോപിതരെ ചോദ്യംചെയ്യുകയാണെന്നും പോലീസ് വ്യക്തമാക്കി.

Similar News