ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 106 മരണം

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 106 മരണം

Update: 2025-07-16 10:45 GMT

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 106 മരണം. ജൂണ്‍ 20നും ജൂലായ് 15 നുമിടയിലാണ് നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിച്ചതെന്നാണ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.

മിന്നല്‍പ്രളയം, മേഘവിസ്ഫോടനം, വൈദ്യുതാഘാതം എന്നിവ മൂലം അറുപതിലേറെ ആളുകളാണ് മരണപ്പെട്ടത്. 850 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയാണ് കനത്തമഴയില്‍ നശിച്ചത്. മനുഷ്യജീവനുകള്‍ക്ക് പുറമേ, സ്വത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മാത്രം കനത്ത മഴയില്‍ നാലുമരണങ്ങളാണ് സ്ഥിരീകരിച്ചത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ റോഡപകടങ്ങളില്‍ നാല്‍പ്പതിലധികം ജീവനുകള്‍ പൊലിഞ്ഞു.

റോഡുകള്‍, ജലവിതരണം, വൈദ്യുതി സൗകര്യങ്ങള്‍,വിദ്യാഭ്യാസ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ 81 കോടിയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആര്‍.എഫ്), പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Similar News