ജമ്മു കശ്മീരിന്റെ സമ്പൂര്‍ണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
By : സ്വന്തം ലേഖകൻ
Update: 2025-07-16 10:54 GMT
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സമ്പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള ബില്ല് കൊണ്ട് വരണമെന്നും കത്തില്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുകയാണ്. ജനങ്ങളുടെ ഈ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരമായ അവകാശവും ആണെന്നും രാഹുല്‍ഗാന്ധി കത്തില്‍ പറയുന്നു.