മദ്യക്കുപ്പികളുമായി വിദ്യാര്‍ഥികള്‍ സ്കൂളില്‍; ചോദ്യം ചെയ്ത അധ്യാപകന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-16 14:19 GMT
തിരുനെല്‍വേലി: സ്കൂളില്‍ മദ്യക്കുപ്പികളുമായി എത്തിയ വിദ്യാര്‍ഥികള്‍ അധ്യാപകന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. തമിഴ്നാട് വിരുദുനഗര്‍ തിരുത്തങ്കലിലെ സര്‍ക്കാര്‍ സ്കൂളില്‍ ആണ് സംഭവം. സ്കൂളിലെ അധ്യാപകനായ ഷണ്മുഖസുന്ദരത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യകുപ്പിയുമായി എത്തിയത് ചോദ്യം ചെയ്തതിന് അധ്യാപകനെ ആക്രമിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അരുള്‍ കുമാരന്, ഗുരുമൂര്‍ത്തി എന്നിവരാണ് മര്‍ദിച്ചത്. സ്കൂളില്‍ നിന്നും ഉച്ചഭക്ഷണ സമയത്ത് പുറത്ത് പോയി മദ്യപിക്കുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.