തെലങ്കാനയിലെ ജിമ്മില്‍ നിന്നും മയക്കുമരുന്നും സ്റ്റിറോയ്ഡും പിടികൂടി; ജിം ഉടമ അറസ്റ്റില്‍; ലൈസന്‍സ് റദ്ദാക്കി
തെലങ്കാനയിലെ ജിമ്മില്‍ നിന്നും മയക്കുമരുന്നും സ്റ്റിറോയ്ഡും പിടികൂടി
ഹൈദരാബാദ്: തെലങ്കാനയിലെ ജിമ്മില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നും സ്റ്റിറോയ്ഡും പിടികൂടി. റെയ്ഡില്‍ 20 മില്ലി എ.എം.പി ഇഞ്ചക്ഷന്‍ കുപ്പി, മൂന്ന് മയക്കുമരുന്ന് ഇഞ്ചക്ഷനുകള്‍, 36 സ്റ്റിറോയിഡ് ഗുളികകള്‍ എന്നിയാണ് കണ്ടെത്തിയത്. സംഭവത്തില്‍ ജിം ഉടമയെ അറസ്റ്റ് ചെയ്തു. അദിലാബാദിലെ വിനായക് ചൗക്ക് പ്രദേശത്തെ ലയണ്‍ ഫിറ്റ്‌നസ് ജിമ്മിലാണ് സംഭം.
ജിമ്മിന്റെ പരിസരം സീല്‍ ചെയ്യുകയും വ്യാപാര ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ജിം ഉടമയായ ശൈഖ്ആദില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും തന്റെ ഉപഭോക്താക്കള്‍ക്ക് സ്റ്റിറോയിഡുകള്‍ നല്‍കുന്നതായും കണ്ടെത്തിയതായി മിസ്റ്റര്‍ റെഡ്ഡി പറഞ്ഞു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബിസിനസുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന സന്ദേശം നല്‍കുന്നതിനായാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതെന്ന് ആദിലാബാദ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എല്‍. ജീവന്‍ റെഡ്ഡി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിതരണവും രോഗത്തിന് കാരണമാകുന്ന സ്റ്റിറോയിഡ് ഗുളികകളുടെ വിതരണവും ഉള്‍പ്പെടെയുള്ള ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.