ദേഹാസ്വാസ്ഥ്യം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2025-07-21 10:18 GMT

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. രോഗനിര്‍ണയ പരിശോധനകള്‍ നടത്തിവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുദിവസം വിശ്രമിക്കാന്‍ അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്റ്റാലിന്റെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

രാവിലെ പ്രഭാത നടത്തതിനിടെ തളര്‍ച്ച അനുഭവപ്പെട്ടു എന്നാണ് ആശുപത്രിയുടെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. രാവിലെ പത്തു മണിക്ക് ഡിഎംകെ ആസ്ഥാനത്തെത്തി മുന്‍ മന്ത്രി അന്‍വര്‍ രാജയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പി.ശണ്‍മുഖവമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനു ശേഷമാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ അറിയിച്ചു.

Tags:    

Similar News