2024ല്‍ ഗാന്ധി കുടുംബം തന്നെ എതിരിടാന്‍ വിസമ്മതിച്ചു; രാഹുല്‍ ഗാന്ധിയെ ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ല; പ്രതികരിച്ച് സ്മൃതി ഇറാനി

Update: 2025-07-24 05:58 GMT

ന്യൂഡല്‍ഹി: 2024ല്‍ ഗാന്ധി കുടുംബം തന്നെ എതിരിടാന്‍ വിസമ്മതിച്ചുവെന്നും രാഹുല്‍ ഗാന്ധിയെ ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ലെന്നും ബിജെപി നേതാവ് സ്മൃതി ഇറാനി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നുള്ള വിജയത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്മൃതി. 2024ലും രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെങ്കില്‍ താന്‍ വീണ്ടും പരാജയപ്പെടുത്തുമായിരുന്നു എന്നും സ്മൃതി ഇറാനി പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.എല്‍.ശര്‍മ്മയാണ് അമേഠിയില്‍ സ്മൃതിയെ പരാജയപ്പെടുത്തിയത്. റായ്ബറേലിയില്‍ നിന്നാണ് രാഹുല്‍ മത്സരിച്ചത്. ഇതിനൊപ്പം വയനാടും സ്ഥാനാര്‍ത്ഥിയായി. രണ്ടിടത്തും ജയിച്ച രാഹുല്‍ റായ്ബറേളി നിലനിര്‍ത്തി. ഈ സാഹചര്യത്തിലാണ് സ്മൃതിയുടെ പ്രതികരണം.

''പരാജയ ഭീതി കൊണ്ടാണ് രാഹുല്‍ അമേഠിയില്‍ മത്സരിക്കാതിരുന്നത്. 2024ല്‍ ഗാന്ധി കുടുംബം എന്നോട് യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചു. അവര്‍ യുദ്ധക്കളത്തില്‍ പോലും പ്രവേശിച്ചില്ല. പിന്നെ എനിക്ക് എന്തു പറയാന്‍ കഴിയും? അമേഠി എളുപ്പമുള്ള സീറ്റല്ല. ചരിത്രം അത് തെളിയിക്കുന്നു. ശരദ് യാദവ് പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അവിടെ പരാജയപ്പെട്ടു. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നിട്ടും മേനക ഗാന്ധി പോലും അമേഠിയില്‍ പരാജയപ്പെട്ടു.'' സ്മൃതി ഇറാനി പറഞ്ഞു.

Tags:    

Similar News