ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: റിട്ടേണിങ് ഓഫിസറെ നിയമിച്ചു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: റിട്ടേണിങ് ഓഫിസറെ നിയമിച്ചു

Update: 2025-07-25 11:12 GMT

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുടെ ഭാഗമായി റിട്ടേണിങ് ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാരെ എന്നിവരെ നിയമിച്ചു. തിരഞ്ഞെടുപ്പിന്റെ സമയക്രമം ഉടനെ പ്രഖ്യാപിക്കും. ഭരണഘടനയുടെ 324ാം വകുപ്പ് പ്രകാരം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചുമതല തിരഞ്ഞെടുപ്പ് കമ്മിഷനാണ്.

രാജ്യസഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമ ജെയിന്‍, ഡയറക്ടര്‍ വിജയ് കുമാര്‍ എന്നിവരാണ് എആര്‍ഒമാര്‍. 2022ല്‍ ഓഗസ്റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16ാമത് ഉപരാഷ്ട്രപതിയായി ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍ഗരറ്റ് ആല്‍വയായിരുന്നു എതിര്‍സ്ഥാനാര്‍ഥി.

Similar News