കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍

Update: 2025-07-25 11:22 GMT

ഭുവനേശ്വര്‍: കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ ശേഷം, ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. ഒഡിഷയിലെ ജഗത്സിങ്പൂര്‍ ജില്ലയിലാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം. കൗമാരക്കാരിയെ പലതവണ പീഡിപ്പിച്ച് ശേഷം, ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പ്രതികള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചത്. അതിജീവിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കുജാങ് പൊലീസ് അറിയിച്ചു.

അക്രമികളില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി അറിയിച്ചത് പ്രകാരം, പിതാവ് നല്‍കിയ പരാതിയിലായിരുന്നു സഹോദരങ്ങള്‍ അറസ്റ്റു ചെയ്തത്. ബനഷ്ബര ഗ്രാമവാസികളായ ഭാഗ്യധര്‍ ദാസ്, പഞ്ചനന്‍ എന്നീ സഹോദരങ്ങളാണ് പിടിയിലായത്. കൂട്ടുപ്രതിയെന്ന സംശയിക്കുന്ന തുളുവിനായി തിരച്ചില്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Similar News