എയിംസില്‍ നിന്നും രണ്ട് വര്‍ഷത്തിനിടെ രാജിവെച്ചത് 429 ഡോക്ടര്‍മാര്‍; തൊഴിലുപേക്ഷിക്കുന്നത് ജോലി ഭാരം മൂലം: രാജിവെയ്ക്കുന്നവരില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലേക്ക്

എയിംസില്‍ നിന്നും രണ്ട് വര്‍ഷത്തിനിടെ രാജിവെച്ചത് 429 ഡോക്ടര്‍മാര്‍

Update: 2025-08-14 02:02 GMT

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നിന്ന് രണ്ട് വര്‍ഷത്തിനിടെ 429 ഡോക്ടര്‍മാര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള 20 സ്ഥാപനങ്ങളില്‍ നിന്നാണ് രണ്ട് വര്‍ഷത്തിനിടെ 429 ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിച്ച് പോയത്. ജോലിഭാരമാണ് തൊഴില്‍ ഉപേക്ഷിക്കാന്‍ കാരണമായി പറയുന്നത്. രാജിവയ്ക്കുന്ന ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലേക്കാണ് ചേക്കേറുന്നത്. എയിംസില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 10 ഇരട്ടി വരെ സ്വകാര്യ ആശുപത്രികളില്‍ ലഭിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

എയിംസുകളിലെ ഒഴിവുകളുമായി (2022 2024) ബന്ധപ്പെട്ട് പാര്‍ലമെന്റിലെ ചോദ്യത്തിനുള്ള മറുപടിയിലൂടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്തുവന്നത്. ഡല്‍ഹി എയിംസില്‍ നിന്നാണ് ഏറ്റവുമധികം ഡോക്ടര്‍മാര്‍ (52 പേര്‍) പിരിഞ്ഞുപോയത്. ഋഷികേശ് (38), റായ്പുര്‍ (35), ബിലാസ്പുര്‍ (32), മംഗളഗിരി (30) എയിംസുകളാണ് തൊട്ടുപിന്നില്‍. ആവശ്യമുള്ള തസ്തികകള്‍ 20 എയിംസുകളിലുമില്ല. ഉള്ള തസ്തികകളിലാകട്ടെ കൃത്യസമയത്ത് നിയമനങ്ങള്‍ നടത്തുന്നില്ലെന്ന പരാതികളുമുണ്ട്.

Tags:    

Similar News