തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാന്‍ അറിയാം; തന്റെ റിമോട്ട് കണ്‍ട്രോള്‍ 140 കോടി ജനങ്ങളാണെന്ന് മോദി
തന്റെ റിമോട്ട് കണ്‍ട്രോള്‍ 140 കോടി ജനങ്ങളാണെന്ന് മോദി
ഗുവാഹത്തി: തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാന്‍ അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഭൂപന്‍ ഹസാരികയെ പോലുള്ള മഹാന്‍മാരെ കോണ്‍ഗ്രസ് അപമാനിക്കുന്നത് സഹിക്കില്ല.ഹസാരികയ്ക്ക് ഭാരതരത്‌നം നല്കിയപ്പോള്‍ പാട്ടും നൃത്തവും നടത്തുന്നവര്‍ക്കാണ് ഭാരതരത്‌ന നല്കുന്നതെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. തന്റെ റിമോട്ട് കണ്‍ട്രോള്‍ 140 കോടി ജനങ്ങളാണെന്നും തനിക്ക് വേറെ റിമോട്ട് കണ്‍ട്രോള്‍ ഇല്ലെന്നും മോദി പറഞ്ഞു. അസമിലെ ദരാംഗിലെ റാലിയിലാണ് മോദിയുടെ പ്രതികരണം
ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് കോണ്‍ഗ്രസ് ഇന്ത്യ വിരുദ്ധ ശക്തികള്‍ക്കൊപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നുഴഞ്ഞുകയറിയവരെ സഹായിക്കുകയാണെന്നും മോദി ആരോപിച്ചു.. അതിര്‍ത്തി മേഖലകളിലെ ജനസംഖ്യാസ്ഥിതി നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് മാറ്റിമറിയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങള്‍ ഒഴികെ ഒരു റിമോട്ട് കണ്‍ട്രോളും തനിക്കില്ലെന്ന് മോദി വ്യക്തമാക്കി.