സ്കൂളില്‍ വച്ച് നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വനിതാ ജീവനക്കാരി അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-09-18 14:08 GMT
മുംബൈ: സ്കൂളില്‍ വച്ച് നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വനിതാ ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച മുംബൈയിലെ പ്രശസ്തമായ സ്കൂളിലാണ് കേസിന് ആസ്പദമായ സംഭവം. രാവിലെ മുത്തശ്ശിയാണ് കുട്ടിയെ സ്കൂളില്‍ കൊണ്ടുവന്നുവിട്ടത്. വൈകീട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാരോട് കാര്യം പറയുന്നത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ സ്കൂളിലെ വനിതാ ജീവനക്കാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. എന്നാല്‍ ജീവനക്കാരിയുടെ പങ്ക് എന്താണെന്ന് വ്യക്തമല്ല. പരിശോധനയുടെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. മൂന്ന് വനിതാ ജീവനക്കാരെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.