ആധാര്‍ സേവനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ നിരക്ക് വര്‍ധന;രണ്ട് ഘട്ടമായി വര്‍ധിപ്പിക്കും

ആധാര്‍ സേവനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ നിരക്ക് വര്‍ധന

Update: 2025-09-23 01:25 GMT

ന്യൂഡല്‍ഹി: ആധാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് അടുത്ത മാസം മുതല്‍ വര്‍ധിത്തും. രണ്ട്ഘട്ടമായാണ് വര്‍ധന. ആദ്യ വര്‍ധന ഒക്ടോബര്‍ ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബര്‍ ഒന്നിനും പ്രാബല്യത്തിലാകും. ആധാര്‍ എന്റോള്‍മെന്റ്, 57 പ്രായക്കാര്‍ക്കും 17നു മുകളില്‍ പ്രായമുള്ളവര്‍ക്കുമുള്ള നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ എന്നിവയ്ക്കു വ്യക്തികളില്‍നിന്ന് ചാര്‍ജ് ഈടാക്കില്ല. പകരം ആധാര്‍ കേന്ദ്രങ്ങള്‍ക്കു സര്‍ക്കാര്‍ പണം നല്‍കും.

ഇനം, നിലവിലെ ഫീസ്, ഒക്ടോബര്‍ 1 മുതലുള്ള ഫീസ്, 2028 ഒക്ടോബര്‍ 1 മുതലുള്ള ഫീസ് എന്ന ക്രമത്തില്‍

* നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് (7-15 വയസ്സുകാര്‍ക്കും 17 വയസ്സിനു മുകളിലുള്ളവര്‍ക്കും): 100 രൂപ, 125 രൂപ, 150 രൂപ

* മറ്റ് ബയോമെട്രിക് അപ്‌ഡേറ്റുകള്‍: 100 രൂപ, 125 രൂപ, 150 രൂപ

* പേര്, ജനനത്തീയതി, ജെന്‍ഡര്‍, വിലാസം, മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍: 50 രൂപ, 75 രൂപ, 90 രൂപ

* പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്റിറ്റി അപ്‌ഡേഷന്‍ (ആധാര്‍ കേന്ദ്രം വഴി): 50 രൂപ, 75 രൂപ, 90 രൂപ

* പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്റിറ്റി അപ്‌ഡേഷന്‍ (പോര്‍ട്ടല്‍ വഴി): 25 രൂപ, 75 രൂപ, 90 രൂപ

* ഇകൈവസി ഉപയോഗിച്ചുള്ള ആധാര്‍ സേര്‍ച്/കളര്‍ പ്രിന്റ് ഔട്ട്: 30 രൂപ, 40 രൂപ, 50 രൂപ

Tags:    

Similar News