ശൈശവവിവാഹത്തിന് കേസ് എടുക്കണ്ടെങ്കില്‍ 50,000 രൂപ കൈക്കൂലിയായി നല്‍കണം; വനിതാ ഇന്‍സ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടികൂടി തമിഴ്‌നാട് വിജിലന്‍സ്

Update: 2025-09-24 06:43 GMT

ചെന്നൈ: വനിതാ ഇന്‍സ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടികൂടി വിജിലന്‍സ്. പാലക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വീരമ്മാളിനെയാണ് ശൈശവവിവാഹം ഒതുക്കിത്തീര്‍ക്കാനായി കൈക്കൂലി വാങ്ങവേ വിജിലന്‍സ് പിടികൂടിയത്. കരിമംഗലം തുമ്പലഹള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. 16 വയസുകാരിയായ മകള്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു യുവാവിനെ വിവാഹം കഴിച്ചിരുന്നു. യുവതി ഗര്‍ഭിണിയായതോടെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെ സമീപിച്ചു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സാമൂഹിക ക്ഷേമ വകുപ്പിനെ വിവരമറിയിക്കുകയും സാമൂഹിക ക്ഷേമ ഓഫീസര്‍ ഇന്‍സ്‌പെക്ടറായ വീരമ്മാളിനെ വിഷയം അറിയിക്കുകയുമായിരുന്നു. എന്നാല്‍ വീരമ്മാള്‍ ഇരു കുടുംബങ്ങളെയും സ്റ്റേഷനില്‍ വിളിപ്പിച്ച് ശൈശവവിവാഹത്തിന് കേസ് എടുക്കണ്ടെങ്കില്‍ 50,000 രൂപ കൈക്കൂലിയായി നല്‍കണം എന്ന് പറഞ്ഞു. ഇത് വിജിലന്‍സിനെ അറിയിക്കുകയും. കൈക്കൂലി വാങ്ങുന്നതിനിടയില്‍ വീരമ്മാളിനെ വിജിലന്‍സ് സംഘം പിടികൂടുകയുമായിരുന്നു. വീരമ്മാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News