വീട്ടില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയില്‍

ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയില്‍

Update: 2025-11-12 02:46 GMT

വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ബുധനാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജുഹുവിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ നടന്‍. ഗോവിന്ദയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ക്കായി കുടുംബം കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗോവിന്ദയ്ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിന്‍ഡാലിനെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News