വിസ ദുരുപയോഗം ചെയ്താല്‍ ആജീവനാന്ത യാത്രാ വിലക്ക്; എച്ച് വണ്‍ ബി വിസക്കാര്‍ക്ക് പിന്നാലെ ബി1, ബി2 വിസക്കാര്‍ക്കും മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസി

ബി1, ബി2 വിസക്കാര്‍ക്കും മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസി

Update: 2026-01-09 02:13 GMT

ന്യൂഡല്‍ഹി: വിദ്യാര്‍ഥി വിസയായ എച്ച് വണ്‍ ബി വിസക്കാര്‍ക്ക് പിന്നാലെ ബി1, ബി2 വിസക്കാര്‍ക്കും മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസി. വിസ ദുരുപയോഗിക്കുകയോ അനുവദിച്ചതിലും കൂടുതല്‍ കാലം താമസിക്കുകയോ ചെയ്താല്‍ സ്ഥിരം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസി നല്‍കുന്ന മുന്നറിയിപ്പ്.

വിസാ ഇന്റര്‍വ്യൂവിന്റെ ഘട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിബന്ധനകള്‍ പാലിക്കാന്‍ താല്‍പ്പര്യമില്ലാത്ത വ്യക്തിയാണ് നിങ്ങളെന്ന് കോണ്‍സുലാര്‍ ഉദ്യോഗസ്ഥന് തോന്നിയാല്‍ വിസ നിഷേധിക്കുമെന്നും എംബസി വ്യക്തമാക്കി. 'വിസ ശരിയായി ഉപയോഗിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ എന്ത് കാര്യങ്ങളാണ് അനുവദനീയമായുള്ളത് എന്താണ് പാടില്ലാത്തത് എന്നത് മനസിലാക്കുക എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി വിസയില്‍ യുഎസിലേക്ക് പോകുന്നവര്‍ക്കും സമാനമായ മുന്നറിയിപ്പ് അമേരിക്കന്‍ എംബസി നല്‍കിയിരുന്നു.

Tags:    

Similar News