മലേഷ്യയില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി മോദി; ഭീകരവാദത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യ-മലേഷ്യ സഹകരണത്തിന് പത്ത് കരാറുകള്‍; ഇന്ത്യന്‍ ജനതക്ക് ആശ്വാസമേകാന്‍ ഒരു കോണ്‍സുലേറ്റ് കൂടി തുറക്കും

Update: 2026-02-08 04:45 GMT

ന്യൂഡല്‍ഹി: ഇന്ത്യ-മലേഷ്യ സഹകരണത്തിന് പത്ത് കരാറുകള്‍ക്ക് ധാരണയായി. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും വ്യക്തമാക്കി. തമിഴ്‌സിനിമയുടെ പ്രോത്സാഹനത്തിനടക്കം കരാറുകള്‍ക്കാണ് ധാരണയായിരിക്കുന്നത്. ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നില്‍ക്കുമെന്നും ഇരുപ്രധാനമന്ത്രിമാരും അറിയിച്ചു.

മലേഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ മോദി ഒരു ഇന്ത്യന്‍ കോണ്‍സുലേറ്റ് കൂടി തുറക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിക്ക് നല്‍കിയ സ്വീകരണ ചടങ്ങിലും അന്‍വര്‍ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Similar News