ഒരേ ദിവസം ഇന്‍ഡിഗോയ്ക്ക് രണ്ട് ഭീഷണി സന്ദേശം; ലിപ്സ്റ്റിക്കിലെഴുതിയ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത് വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നും

ഒരേ ദിവസം ഇന്‍ഡിഗോയ്ക്ക് രണ്ട് ഭീഷണി സന്ദേശം

Update: 2026-02-15 02:13 GMT

കൊല്‍ക്കത്ത: ഇന്‍ഡിഗോയ്ക്ക്് ഒരേ ദിവസം രണ്ട് ഭീഷണി സന്ദേശം. ശനിയാഴ്ച രണ്ട് വിമാനങ്ങളുടെ ശുചിമുറിയില്‍ നിന്നാണ് ലിപ്സ്റ്റിക്കിലെഴുതിയ ഭീഷണി സന്ദേശം ലഭിച്ചത്. അസമിലെ ദിബ്രുഗഡ് വിമാനത്താവളത്തില്‍ നിന്നും ബംഗാളിലെ കൊല്‍ക്കത്തയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിലാണ് ശനിയാഴ്ച വൈകുന്നേരം ഭീഷണി സന്ദേശം കണ്ടെത്തിയത്.

തുടര്‍ന്ന് വിമാനം 7:37ഓടെ അടിയന്തരമായി കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചുള്ള പരിശോധനയില്‍ അപകടകരമായ യാതൊന്നും കണ്ടെത്തിയില്ല.

ശനിയാഴ്ച രാവിലെ 9:15 ന് കൊല്‍ക്കത്തയില്‍നിന്നും ഷില്ലിംഗിലേക്ക് പുറപ്പെടാന്‍ തയാറായ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. വിമാനത്തിന്റെ ശുചിമുറിയില്‍നിന്നും വിമാന ജീവനക്കാരാണ് ഭീഷണിയടങ്ങിയ കുറിപ്പ് കണ്ടെത്തിയത്. ഈ സമയം വിമാനത്തിനുള്ളിലേക്ക് യാത്രക്കാര്‍ പ്രവേശിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്കായി വിമാനം മാറ്റി.

Tags:    

Similar News