തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനത്തില്‍ ഡി എം കെ - സിപിഎം തര്‍ക്കം; ആറ് സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ മുന്നണി വിടാനൊരുങ്ങി സിപിഎം

Update: 2026-03-23 15:55 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനത്തെ ചൊല്ലി ഡി എം കെ - സിപിഎം തര്‍ക്കം തുടരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ആറ് സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ മുന്നണി വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സി പി എം ആലോചിച്ചിരുന്നു.

അഞ്ച് മണ്ഡലങ്ങളെന്ന തീരുമാനത്തില്‍ ഡി എം കെ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍, രണ്ട് സിറ്റിങ്ങ് സീറ്റുകള്‍ക്ക് പുറമെ പാര്‍ട്ടി ആവശ്യപ്പെടുന്ന ഒരു സീറ്റ് കൂടി നല്‍കിയാല്‍ സമവായമാകാം എന്നും സിപിഎം അറിയിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു സീറ്റാണ് സി പി എം ആവശ്യപ്പെട്ടത്. എന്നാല്‍ ഡി എം കെ ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല.

Similar News