സിമന്റ് ഫാക്ടറിയിലെ കോൾ ഹോപ്പർ തകർന്ന് വൻ അപകടം; നിരവധിപേർ കുടുങ്ങി; 64 പേരെ രക്ഷപ്പെടുത്തി; സംഭവം ഒഡിഷയിൽ

Update: 2025-01-17 09:34 GMT

ഭുബനേശ്വർ: സിമൻ്റ് ഫാക്ടറിയിലെ കോൾ ഹോപ്പർ തകർന്നുവീണ് നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങൾ. ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലാണ് സംഭവം നടന്നത്. രാജ്ഗംഗ്പൂർ പ്രദേശത്തുള്ള ഡാൽമിയ സിമൻ്റ് (ഭാരത്) ലിമിറ്റഡിലാണ് സംഭവമെന്ന് വ്യക്തമാക്കി.

വിവരം ലഭിച്ചയുടൻ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടന്ന 64 പേരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേരെ രക്ഷപ്പെടുത്താനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നും പറയുന്നു. ഇരുമ്പ് കൊണ്ട് നിർമിച്ച കൂറ്റൻ ഘടനയാണ് കോൾ ഹോപ്പർ.

Similar News