ബൈക്ക് യാത്രികനോട് പതുക്കെ പോകുവെന്ന് ഉപദേശം; ബൈക്ക് നിർത്തി തിരിച്ചെത്തി യുവാവ് വയോധികനെ മർദിച്ചു കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Update: 2024-10-18 05:16 GMT

ഹൈദരബാദ്: ബൈക്ക് യാത്രികനോട് പതുക്കെ പോകുവെന്ന് പറഞ്ഞതിൽ കൊടുംക്രൂരത. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഹൈദരബാദിലാണ്. വയോധികൻ തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനൊരുങ്ങുന്നതിനിടെ തന്നെ തട്ടാൻ പോയ ബൈക്ക് യാത്രികനോട് പതുക്കെ പോകുവെന്ന് ഉപദേശിച്ച വയോധികന് ദാരുണാന്ത്യം.

ഉപദേശം കേട്ട ഉടനെ കുടുംബമായി ബൈക്കിൽ സഞ്ചരിച്ച യുവാവ് വാഹനം നിർത്തി തിരിച്ചെത്തി വയോധികനെ നടുറോഡിൽ മർദിച്ചു കൊലപ്പെടുത്തി. ഹൈദരബാദിലെ ആൽവാളിൽ റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെയാണ് യുവാവ് നടുറോഡിൽ കയ്യേറ്റം ചെയ്തത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് യുവാവിന്റെ ക്രൂരത പുറംലോകം അറിയുന്നത്. അടിയേറ്റ് നിലത്ത് വീണ വയോധികൻ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

കണ്ട് നിന്നവരിൽ ചിലർ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ വയോധികൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഈ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. 

Tags:    

Similar News