ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ഗേറ്റ് തുറന്നുകിടക്കുന്നു; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

Update: 2025-08-18 03:18 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഉച്ചിപുളിയില്‍ ശനിയാഴ്ച രാവിലെ വന്‍ ദുരന്തത്തിലേക്ക് നീങ്ങാമായിരുന്നൊരു സംഭവം ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായി. റെയില്‍വേ ഗേറ്റ് തുറന്നുകിടക്കെയായിരുന്നു രാമേശ്വരംമധുര പാസഞ്ചര്‍ (56712) തീവണ്ടി എത്തിയത്.

രാവിലെ 6.40-ഓടെ തീവണ്ടി എത്തുമ്പോള്‍ ഗേറ്റ് അടച്ചിട്ടില്ലെന്നും വാഹനങ്ങള്‍ പാളം കടക്കുന്നതായും ലോക്കോപൈലറ്റ് ശ്രദ്ധിച്ചു. ഉടന്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചാണ് തീവണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് ലോക്കോപൈലറ്റ് തന്നെ ഇറങ്ങി ഗേറ്റ് അടക്കാന്‍ നിര്‍ദേശിച്ചതോടെ അപകടം ഒഴിവായി.

സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ ജയ്‌സിങ്ങിനെ സസ്പെന്‍ഡ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇത്തരം അലംഭാവം ആവര്‍ത്തിക്കപ്പെടുന്നതായി യാത്രക്കാര്‍ ആരോപിച്ചു.

Tags:    

Similar News