ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പരാമര്‍ശം; പൂനെയില്‍ നിയമ വിദ്യാര്‍ഥിനി അറസ്റ്റില്‍
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പരാമര്‍ശം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയതിന് നിയമ വിദ്യാര്‍ഥിനി അറസ്റ്റില്‍. പൂണെയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെയാണ് കൊല്‍ക്കത്ത പോലീസ് ഗുരുഗ്രാമില്‍നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തിയ കൊല്‍ക്കത്ത പോലീസ് സംഘം വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശര്‍മിഷ്ഠയുടെ വിവാദവീഡിയോ. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. ഈ വീഡിയോയില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയപരാമര്‍ശങ്ങളും അടങ്ങിയിരുന്നു. വീഡിയോ വിവാദമായതോടെ ഇത് പിന്നീട് നീക്കംചെയ്യുകയും ശര്‍മിഷ്ഠ മാപ്പ് പറയുകയുംചെയ്തിരുന്നു.
അതേസമയം, വിവാദ വീഡിയോയുടെ അടിസ്ഥാനത്തില്‍ ശര്‍മിഷ്ഠയ്ക്കെതിരേ കൊല്‍ക്കത്തയിലെ പോലീസ് സ്റ്റേഷനില്‍ പരാതിയെത്തി. തുടര്‍ന്നാണ് കൊല്‍ക്കത്ത പോലീസ് വിദ്യാര്‍ഥിനിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തത്.